Connect with us

National

അതിര്‍ത്തി ലംഘിച്ച് പാക് ബോട്ടുകള്‍ എത്തിയ സംഭവം; ആറ് പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

അഹമ്മദാബാദ് | അതിര്‍ത്തി ലംഘിച്ച് പാക് ബോട്ടുകള്‍ ഗുജറാത്ത് തീരത്ത് പ്രവേശിച്ച സംഭവത്തില്‍ ആറ് പേര്‍ കസ്റ്റഡിയില്‍. അതിര്‍ത്തി രക്ഷാസേനയും വ്യോമസേനയും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് 11 ബോട്ടുകള്‍ ബുജ് തീരത്തെ കടലിടുക്കില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലിലാണ് ബോട്ടിലുണ്ടായിരുന്ന പാക് സ്വദേശികളായ ആറുപേരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

പതിനൊന്ന് ബോട്ടുകള്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ പേര്‍ രാജ്യത്തേക്ക് എത്തിയിട്ടുണ്ടായേക്കുമെന്ന നിഗമനത്തിലാണ് ബി എസ് എഫ് സംഘം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Latest