Connect with us

Ongoing News

സ്‌പെയിന് വിജയത്തുടക്കം; ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു

മൊറാട്ട, റൂയിസ്, കാര്‍വാജല്‍ എന്നിവരാണ് ക്രൊയേഷ്യയുടെ ഗോള്‍വല കുലുക്കിയത്

Published

|

Last Updated

ബെര്‍ലിന്‍ | യൂറോ കപ്പിലെ മരണഗ്രൂപ്പില്‍ ക്രൊയേഷ്യയെ തകര്‍ത്ത് തുടങ്ങി മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സെപെയിന്‍ ക്രൊയേഷ്യയെ തകര്‍ത്തെറിഞ്ഞത്. ആദ്യ പകുതിയിലായിരുന്നു സ്‌പെയിനിന്റെ മൂന്ന് ഗോളുകളും. മൊറാട്ട, റൂയിസ്, കാര്‍വാജല്‍ എന്നിവരാണ് ക്രൊയേഷ്യയുടെ ഗോള്‍വല കുലുക്കിയത്.

ഗോള്‍ മടക്കാന്‍ ക്രൊയേഷ്യ ഏറെ പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 29 ാം മിനുറ്റിലാണ് ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ട സ്‌പെയിനിന്റെ ആദ്യ ഗോള്‍ സമ്മാനിച്ചത്. തുടര്‍ന്ന് 32 ാം മിനുറ്റില്‍ ഫാബിയാന്‍ റൂയിസും അധിക സമയത്തിന്റെ രണ്ടാം മിനുറ്റില്‍ ഡാനി കാര്‍വാജലും ഗോളുകള്‍ നേടി.

രണ്ടാം പകുതിയില്‍ ക്രൊയേഷ്യ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. 80 ാം മിനുറ്റില്‍ ആദ്യ ഗോളിനുള്ള അവസരമായി ക്രൊയേഷ്യക്ക് അനുകൂലമായ പെനാല്‍റ്റി ലഭിച്ചു. ബ്രൂണോ പെറ്റ്‌കോവിച്ചിനെ റോഡ്രി ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് മഞ്ഞക്കാര്‍ഡ്. പെറ്റ്‌ക്കോവിച്ച് എടുത്ത പെനാല്‍റ്റി ഗോളി തട്ടിത്തെറിപ്പിച്ചെങ്കിലും പന്ത് പെരിസിച്ച് കാല്‍ക്കലാക്കി പെറ്റ്‌ക്കോവിച്ചിലേക്കിത്തിച്ചു. പെറ്റ്‌ക്കോവിച്ച് പന്ത് അനായാസം ഗോള്‍വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിരസിച്ചു. അതോടെ 3-1 ആകാമായിരുന്ന സ്‌കോര്‍ ബോര്‍ഡ് വീണ്ടും 3-0 ആയി.