Connect with us

National

ഛത്തീസ്ഗഡ് മുന്‍ മന്ത്രി അമര്‍ജീത് ഭഗത്തിന്റെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ഛത്തീസ്ഗഡില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ സംഘമാണ് ഇന്ന് രാവിലെ 6 മണിയോടെ റെയ്ഡ് ആരംഭിച്ചത്.

Published

|

Last Updated

റായ്പുര്‍| ഛത്തീസ്ഗഡ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമര്‍ജീത് ഭഗത്തിന്റെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. അമര്‍ജീതിന്റെ അംബികാപൂരിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഛത്തീസ്ഗഡില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ സംഘമാണ് ഇന്ന് രാവിലെ 6 മണിയോടെ റെയ്ഡ് ആരംഭിച്ചത്.

അമര്‍ജീത് ഭഗത്തിന്റെ അനുയായികളെയും സംഘം ചോദ്യം ചെയ്യുന്നുണ്ട്. റെയ്ഡിനു പിന്നിലെ കാരണം ആദായനികുതി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കല്‍ക്കരി ലെവി അഴിമതി ആരോപണത്തില്‍ സംസ്ഥാന സാമ്പത്തിക കുറ്റകൃത്യ വിഭാഗം/ആന്റി കറപ്ഷന്‍ ബ്യൂറോ നല്‍കിയ എഫ്‌ഐആറില്‍ പേരുള്ള 35 പ്രതികളില്‍ ഒരാളാണ് അദ്ദേഹം.

അമര്‍ജീത് ഭഗത്തിന് പുറമെ ഛത്തീസ്ഗഡിലെ നിരവധി ബില്‍ഡര്‍മാരുടെയും വ്യവസായികളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. റെയ്ഡിന്റെ ഭാഗമായി അമര്‍ജീതിന്റെ വീടിന് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിയതെന്ന്  വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

 

 

 

Latest