Connect with us

National

മൂന്ന് സംസ്ഥാനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; 290 കോടി രൂപ പിടിച്ചെടുത്തു

ഒഡിഷ മദ്യനിര്‍മാണക്കമ്പനിയിലും ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് എം.പി ധീരജ് പ്രസാദ് സാഹുവിന്റെ വസതിയിലുമാണ് റെയ്ഡ് നടന്നത്

Published

|

Last Updated

ന്യൂഡല്‍ഹി| ഒഡിഷ, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 290 കോടി രൂപ പിടിച്ചെടുത്തു. ഒഡിഷ മദ്യനിര്‍മാണക്കമ്പനിയിലും ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് എം.പി ധീരജ് പ്രസാദ് സാഹുവിന്റെ വസതിയിലുമാണ് റെയ്ഡ് നടന്നത്. ഇന്നലെ രാത്രി ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടില്‍ നിന്നും 100 കോടിയിലേറെ രൂപ പിടിച്ചെടുത്തതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടത്തുമെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു. 36 കൗണ്ടിംഗ് മെഷീനുകള്‍ എത്തിച്ചാണ് ഉദ്യോഗസ്ഥര്‍ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത്.