Connect with us

income tax raid

പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂർ അടക്കമുള്ളവരുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്

ഒരേ സമയം രാവിലെ മുതൽ നടത്തിയ റെയ്ഡ് രാത്രി വരെ നീണ്ടു.

Published

|

Last Updated

കൊച്ചി | സിനിമാ നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്​, ലിസ്റ്റിൻ സ്റ്റീഫൻ നടൻ കൂടിയായ പൃഥ്വിരാജ്​ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിൻ്റെ ​റെയ്​ഡ്​. ഒരേ സമയം രാവിലെ മുതൽ നടത്തിയ റെയ്ഡ് രാത്രി വരെ നീണ്ടു.

ആന്‍റണി പെരുമ്പാവൂരിന്‍റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ്​ റെയ്ഡ് നടത്തിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞ്​ വ്യാഴാഴ്ച രാവിലെ 7.45നാണ് റെയ്ഡ് ആരംഭിച്ചത്.​ രാത്രി എട്ടോടെയാണ്​ അവസാനിച്ചത്​.