Connect with us

income tax

രാജ്യത്ത് ആദായനികുതി സ്ലാബുകള്‍ മാറില്ല

ആദായനികുതി തിരിച്ചടവ് പരിഷ്‌കരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ആദായനികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ലെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

രാജ്യത്തെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ആദായനികുതി തിരിച്ചടവ് പരിഷ്‌കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താന്‍ രണ്ട് വര്‍ഷം അനുവദിക്കും. വെര്‍ച്വല്‍, ഡിജിറ്റല്‍ സ്വത്തുകളുടെ കൈമാറ്റത്തിലെ ആദായത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തും. സ്റ്റാര്‍ട്പ്പുകളുടെ ആദായനികുതി അട്ക്കുന്നതിനുള്ള കാലാവധി 2023 വരെ നീട്ടി.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍ പി എസ് നിക്ഷേപങ്ങള്‍ക്ക് 14 ശതമാനം വരെ നികുതി ഇളവ് നല്‍കും. സഹകരണ സംഘങ്ങളുടെ മിനിമം നികുതി 15 ശതമാനമാക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

 

Latest