Connect with us

National

കോണ്‍ഗ്രസ് നേതാവ് ഗംഗാധര്‍ ഗൗഡയുടെയും മകന്റേയും വീട്ടില്‍ ആദായനികുതി സംഘത്തിന്റെ റെയ്ഡ്

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മകന് ബി.ജെ.പി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ഗംഗാധര്‍ ഗൗഡ.

Published

|

Last Updated

മംഗളുരു| കര്‍ണാടക മുന്‍ മന്ത്രിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ കെ.ഗംഗാധര്‍ ഗൗഡയുടെയും മകന്റേയും വീട്ടില്‍ റെയ്ഡ്. കെ.ഗംഗാധര്‍ ഗൗഡയുടെ വീട്ടിലും സ്ഥാപനങ്ങളിലും മകന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് ആദായനികുതി സംഘം പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ ആറരയോടെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.

വന്‍ പൊലീസ് സന്നാഹങ്ങളുടെ സഹകരണത്തോടെയാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മകന് ബി.ജെ.പി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ഗംഗാധര്‍ ഗൗഡ. മെയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബെല്‍ത്തങ്ങാടി സീറ്റ് മകന് നല്‍കണമെന്ന് ഗൗഡ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗൗഡ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

 

 

 

Latest