Connect with us

Kerala

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധന; ഇന്നലെ സ്ഥിരീകരിച്ചത് 298 കേസുകൾ

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്ന് കണക്കുകള്‍

Published

|

Last Updated

തിരുവനന്തപുരം | ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വർദ്ധന. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്ന് കണക്കുകള്‍. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 ഉം സംസ്ഥാനത്താണ്. കോഴിക്കോട് ഇന്നലെ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കുന്നുമല്‍ വട്ടോളിയില്‍ കളിയാട്ടുപറമ്പത്ത് കുമാരന്‍ (77) ആണ് മരിച്ചത്.

കേരളത്തിൽ പ്രതിദിനം 700 മുതൽ 1000 വരെ കോവിഡ് പരിശോധനകൾ നടക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പരിശോധന നടക്കുന്നത് കേരളത്തിലാണ്. കോവിഡ് വീണ്ടും ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഗര്‍ഭിണികളും പ്രായമായവരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Latest