covid
കൊവിഡ് കേസുകളില്‍ വര്‍ധന
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 3,823 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 3,823 പുതിയ കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇന്നലെത്തെ അപേക്ഷിച്ച് 27 ശതമാനം വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ഇന്നലെ 2,994 പുതിയ കൊവിഡ്-19 അണുബാധകള്‍ രേഖപ്പെടുത്തിയപ്പോള്‍ സജീവമായ കേസുകളുടെ എണ്ണം 16,354 ആയി ഉയര്‍ന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് കൊവിഡ്-19 വാക്സിന്‍ നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----