Connect with us

National

പ്രതിദിന കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 841 പേർക്ക്

രാജ്യത്ത് നിലവിൽ 4309 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കേരളം, കർണാടകം ,ബിഹാർ എന്നിവിടങ്ങളിൽ ഓരോ കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 227 ദിവസങ്ങൾക്കിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്.

രാജ്യത്ത് നിലവിൽ 4309 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് വകഭേദമായ ജെ എൻ വൺ സ്ഥിരീകരിച്ചവരുടെ എണ്ണം 145 ആണ്. ഡിസംബർ 28 വരെയുള്ള കണക്കാണിത്.

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പുതുവത്സരം ഉൾപ്പെടെ ആഘോഷ വേളകളിൽ അതീവ ശ്രദ്ധ വേണമെന്നാണ് നിർദേശം.

---- facebook comment plugin here -----

Latest