Connect with us

Uae

സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ വര്‍ധന

2024 ലെ ആദ്യ 11 മാസങ്ങളില്‍ ദുബൈയില്‍ 1.679 കോടി വിനോദസഞ്ചാരികളെത്തി.

Published

|

Last Updated

ദുബൈ| സന്ദര്‍ശക വിസക്ക് അനുമതി ലഭിക്കുന്നതില്‍ വര്‍ധനവുണ്ടെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍. നിബന്ധനകള്‍ മിക്കവരും പാലിക്കുന്നതുകൊണ്ടാണിത്. റിട്ടേണ്‍ എയര്‍ ടിക്കറ്റ്, താമസ സൗകര്യത്തിനുള്ള തെളിവ്, നിശ്ചിത കരുതല്‍ തുക എന്നിവയാണ് നിബന്ധനകള്‍. ഇത് കര്‍ശനമാക്കിയപ്പോള്‍ വിസ അപേക്ഷകള്‍ കുറേയേറെ തിരസ്‌കരിക്കപ്പെട്ടിരുന്നു.
നിയമപരമായ ആവശ്യകതകള്‍ പാലിക്കുന്നതില്‍ അപേക്ഷകര്‍ പരാജയപ്പെട്ടതിനാല്‍ മിക്ക സന്ദര്‍ശന വിസകളും നിരസിക്കപ്പെട്ടുവെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. അധികാരികളും ട്രാവല്‍ ഏജന്‍സികളും നടത്തുന്ന ബോധവത്കരണ ക്യാമ്പയിനുകള്‍ സന്ദര്‍ശകരെ നിബന്ധനകള്‍ പാലിക്കാന്‍ പ്രേരിപ്പിച്ചു.

2024 ലെ ആദ്യ 11 മാസങ്ങളില്‍ ദുബൈയില്‍ 1.679 കോടി വിനോദസഞ്ചാരികളെത്തി. മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ ഒമ്പത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മൊത്തം സന്ദര്‍ശകരുടെ എണ്ണത്തിന്റെ 20 ശതമാനം പശ്ചിമ യൂറോപ്പില്‍ നിന്നായിരുന്നു. ട്രാവല്‍ ഏജന്‍സികള്‍ അപേക്ഷകരെ താമസ സ്ഥലം, യാത്ര വിശദാംശങ്ങള്‍ അറ്റാച്ചുചെയ്യാന്‍ ബോധവത്കരിച്ചുവരികയാണ്. വരും മാസങ്ങളില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 20-25 ശതമാനം വര്‍ധനവ് ഉണ്ടായേക്കും. താമസം ഹോട്ടലില്‍ അല്ലെങ്കില്‍ ഉറ്റവരുടെ വാടക കരാര്‍, എമിറേറ്റ്സ് ഐ ഡി എന്നിവയുള്‍പ്പെടെ പകര്‍പ്പുകള്‍ അപേക്ഷയില്‍ പ്രധാനമാണ്. എല്ലാ രേഖകളും നല്‍കുന്ന അപേക്ഷകര്‍ക്ക് വിസ അംഗീകാരങ്ങള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു.

 

 

 

Latest