Connect with us

Uae

ഗൾഫിൽ നിന്ന് ഏഷ്യയിലേക്ക് പണമയക്കുന്നതിൽ വർധന

ഡിജിറ്റൽ ഇടപാട് സൗകര്യം പണമയക്കൽ വർധനവിന് മറ്റൊരു കാരണമാണെന്ന് മണി എക്‌സ്‌ചേഞ്ച് വൃത്തങ്ങൾ

Published

|

Last Updated

ദുബൈ|ഏഷ്യൻ രാജ്യങ്ങളിലെ കറൻസി വിലയിടിവ് കാരണം ഗൾഫിൽ നിന്ന് പണമയക്കൽ വർധിച്ചു. ഡിജിറ്റൽ ഇടപാട് സൗകര്യം പണമയക്കൽ വർധനവിന് മറ്റൊരു കാരണമാണെന്ന് മണി എക്‌സ്‌ചേഞ്ച് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പണമയക്കാൻ ചെലവ് കുറവാണ്. പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ച പണത്തിൽ പുതിയ കുതിച്ചുചാട്ടം ഉണ്ടായതായി സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നു. ഇന്ത്യൻ രൂപയുടെയും മറ്റ് ഏഷ്യൻ കറൻസികളുടെയും മൂല്യം ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു. ഗൾഫിൽ നിന്നും യു എസിൽ നിന്നുമുള്ള പണമയക്കൽ വർധിക്കുന്ന പ്രവണത നിലനിൽക്കുമെന്ന് എക്‌സ്‌ചേഞ്ച് ഹൗസുകൾ ചൂണ്ടിക്കാട്ടി.

ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ദിവസത്തെ കുതിപ്പിന് ശേഷം, ഇന്ത്യൻ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 86.89 ഉം ദിർഹമിനെതിരെ 23.866 ഉം ആയി അവസാനിച്ചു. ഏഷ്യൻ കറൻസികളിലെ തുടർച്ചയായ ഇടിവ് യു എ ഇയിലെ ഭൂരിപക്ഷം പ്രവാസികൾക്ക് അനുകൂലമായ അവസരം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ നാട്ടിലെ വിലക്കയറ്റം പ്രതിസന്ധിയാണ്.

“കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഞങ്ങളുടെ പ്ലാറ്റ്ഫോമുകളിലുടനീളം പണമയക്കലിൽ വർധനവ് ഉണ്ടായിട്ടുണ്ട്. നേപ്പാളിലേക്കും പാകിസ്ഥാനിലേക്കുമുള്ള ഇടപാടുകളിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഉപഭോക്താക്കൾ കൂടുതൽ അവബോധമുള്ളവരും ഡിജിറ്റൽ പരിജ്ഞാനമുള്ളവരുമാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നൽകുന്ന തത്സമയ വിനിമയ നിരക്ക് അപ്ഡേറ്റുകളും ഉൾക്കാഴ്ചകളും പ്രയോജനപ്പെടുത്തുന്നു. പണമയക്കലിന്റെ ഡിജിറ്റൽവത്കരണം ഉപഭോക്താക്കളെ കൂടുതൽ ശാക്തീകരിച്ചു. അത്തരം അവസരങ്ങൾ പരമാവധിയാക്കാൻ അവരെ പ്രാപ്തരാക്കി.’ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹ്്മദ് പറഞ്ഞു. പലരും നാട്ടിലേക്ക് പണം അയക്കാൻ ഡിജിറ്റൽ ചാനലുകൾ തിരഞ്ഞെടുത്തു. ഫീസ് രഹിത ഇടപാടുകൾ പോലുള്ള ആകർഷകമായ ഓഫറുകളാണ് ഇതിന് പ്രധാനമായും കാരണമായത്.

 

 

---- facebook comment plugin here -----

Latest