Connect with us

Saudi Arabia

മസ്ജിദുന്നബവിയില്‍ വിശുദ്ധ ഖുര്‍ആനും -ഹദീസും മനഃപാഠമാക്കാനുള്ളവരുടെ എണ്ണത്തില്‍ വര്‍ധനവ്

അറബി ഇതര ഭാഷ സംസാരിക്കുന്ന പതിനാറ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളാണ് നിലവിലെ പഠിതാക്കള്‍.

Published

|

Last Updated

മദീന |  പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ മസ്ജിദുന്നബവിയില്‍ വിശുദ്ധ ഖുര്‍ആനും -ഹദീസും മനഃപാഠമാക്കാനുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ഇരുഹറം കാര്യമന്ത്രാലയം

2024 ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം വിവിധ പ്രായക്കാരും ദേശക്കാരുമായ വിദ്യാര്‍ത്ഥികളാണ് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിനും ഹദീസ് പഠിക്കുന്നതിനുമുള്ള സെഷനുകള്‍ക്കായി പ്രവാചക നഗരിയിലെത്തുന്നത്. പഠിതാക്കളായി എത്തുന്നവരില്‍ 4 മുതല്‍ 5 വയസ്സുവരെയുള്ളവരും 91 വയസ്സുവരെയുള്ളവരുമാണ്

അറബി ഇതര ഭാഷ സംസാരിക്കുന്ന പതിനാറ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളാണ് നിലവിലെ പഠിതാക്കള്‍. ഇത് ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ സമഗ്രതയാണ് പ്രതിഫലിപ്പിക്കുന്നതെന്നും,വിശുദ്ധ ഖുര്‍ആനും -ഹദീസും ശാസ്ത്ര ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നതിനുള്ള ഒരു സംയോജിത മാതൃകയായി മസ്ജിദുന്നബവിയിലെ ഹല്‍ഖകള്‍ മാറിയതായും
മന്ത്രാലയം വ്യക്തമാക്കി

 

---- facebook comment plugin here -----

Latest