Connect with us

സംസ്ഥാന ബജറ്റില്‍ ഇന്ധനത്തിന് പ്രഖ്യാപിച്ച രണ്ട് രൂപ സെസ് ഒരു രൂപയാക്കി കുറച്ചേക്കും. പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുള്‍പ്പെടെയുള്ള ശക്തമായ പ്രതിഷേധത്തിനു പുറമെ ഇടത് മുന്നണിയില്‍ നിന്ന് തന്നെ സമ്മര്‍ദം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്.
ബജറ്റ് പാസാക്കുന്നതിനു മുന്നോടിയായി സെസ് ഒരു രൂപയായി കുറയ്ക്കാനാണ് നീക്കം. സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനവികാരം മാനിക്കുന്നതായി വിശദീകരിച്ചാവും നടപടി സ്വീകരിക്കുക.

വീഡിയോ കാണാം

---- facebook comment plugin here -----

Latest