Connect with us

Business

ഓണ്‍ലൈന്‍ ഗെയിമുകളുടെ ജി എസ് ടി വര്‍ധിപ്പിക്കുന്നു

28 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്താനാണ് നീക്കം.

Published

|

Last Updated

ന്യൂഡല്‍ഹി | ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവക്കുള്ള ജി എസ് ടി വര്‍ധിപ്പിക്കാന്‍ സാധ്യത. 28 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്താനാണ് നീക്കം. ഇതുസംബന്ധിച്ച സംസ്ഥാന ധനമന്ത്രിമാരുടെ നിര്‍ദേശം ഈയാഴ്ച ചേരുന്ന ജി എസ് ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്‌തേക്കും.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ നേതൃത്വം നല്‍കുന്ന മന്ത്രിമാരുടെ സംഘമാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. ഓണ്‍ലൈന്‍ ഗെയിമില്‍ പങ്കെടുക്കുന്നയാള്‍ അടയ്ക്കുന്ന എന്‍ട്രി ഫീസിനടക്കം പരമാവധി ജി എസ് ടി ഏര്‍പ്പെടുത്തണമെന്നതാണ് ശിപാര്‍ശ. കുതിരപ്പയന്തത്തില്‍ ബെറ്റിനും ജി എസ് ടി വേണമെന്നാണ് നിര്‍ദേശം.

കളിക്കാര്‍ കാസിനോയില്‍ നിന്ന് വാങ്ങുന്ന ചിപ്പ്/ കോയിനുകളുടെ മുഖവിലക്ക് ജി എസ് ടി വേണമെന്നതാണ് ശിപാര്‍ശ. എന്‍ട്രി ഫീസിനും നികുതിയേര്‍പ്പെടുത്തണമെന്ന നിര്‍ദേശം കൗണ്‍സില്‍ പരിഗണിച്ചേക്കും. നിലവില്‍ കാസിനോ, കുതിരപ്പന്തയം, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നിവക്ക് 18 ശതമാനമാണ് ജി എസ് ടി.

---- facebook comment plugin here -----

Latest