Connect with us

Kerala

വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങള്‍; ഹൈഡ്രോപ്ലെയിനിങ് പ്രതിഭാസം വിശദീകരിച്ച് പോലീസ്

വെള്ളം കെട്ടിനില്‍ക്കുന്ന റോഡില്‍ വേഗത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ടയറിന്റെ പമ്പിങ് ആക്ഷന്‍ മൂലം ടയറിനു താഴെ വെള്ളത്തിന്റെ പാളി രൂപപ്പെടുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുമായി പോലീസ്. കനത്ത മഴയില്‍ വാഹനം തെന്നിനീങ്ങുന്ന ഹൈഡ്രോപ്ലെയിനിങ് എന്ന അപകടകരമായ പ്രതിഭാസത്തെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് വ്യക്തമാക്കുന്നത്.

കനത്ത മഴയത്ത് റോഡില്‍ നിയന്ത്രണം വിട്ട് വാഹനം തെന്നിനീങ്ങുന്ന അവസ്ഥയാണ് ഹൈഡ്രോപ്ലെയിനിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വെള്ളം കെട്ടിനില്‍ക്കുന്ന റോഡില്‍ വേഗത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ടയറിന്റെ പമ്പിങ് ആക്ഷന്‍ മൂലം ടയറിനു താഴെ വെള്ളത്തിന്റെ പാളി രൂപപ്പെടുന്നു.

സാധാരണഗതിയില്‍ ടയര്‍ റോഡില്‍ സ്പര്‍ശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (impeller action) ചാലുകളില്‍ കൂടി (spill way) പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള ബന്ധം നിലനിര്‍ത്തും. എന്നാല്‍ ടയറിന്റെ വേഗം (peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാന്‍ കഴിയുന്ന അളവിനേക്കാള്‍ കൂടുതല്‍ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമര്‍ദ്ദത്തില്‍ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിള്‍ അല്ലാത്തതുകൊണ്ടുതന്നെ ഈ മര്‍ദ്ദം മൂലം ടയര്‍ റോഡില്‍നിന്ന് ഉയരുകയും ചെയ്യും. അങ്ങനെ ടയറും റോഡും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

Latest