Kerala
വർധിക്കുന്ന അതിക്രമങ്ങൾ: നിയമസഭ നിർത്തി വെച്ച് അടിയന്തര ചര്‍ച്ച തുടങ്ങി
സഭ മാത്രമല്ല, സമൂഹമൊന്നാകെ ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിയമസഭ രണ്ട് മണിക്കൂര്‍ നിർത്തി വെച്ച് ചര്‍ച്ച തുടങ്ങി. ഉച്ചക്ക് 12ന് ആരംഭിച്ച ചർച്ച രണ്ട് വരെ നീളും. പ്രതിപക്ഷത്തിലെ രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയാവതരണം നടത്തുന്നത്. പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് അടിയന്തര പ്രമേയം ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി അനുഭാവപൂര്‍വമാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം അംഗീകരിച്ചത്. ലഹരി, മദ്യം, സിനിമ എന്നീ വിഷയങ്ങള്‍ സഭ മാത്രമല്ല, സമൂഹമൊന്നാകെ ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനുവരി മുതല്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി കൂട്ടക്കൊലപാതകങ്ങളുള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ പെരുകുകയാണ്. പിടിയിലാകുന്നവരില്‍ ബഹുഭൂരിപക്ഷം പേരും ലഹരി വസ്തുക്കള്‍ക്ക് അടിമകളാണ്. ചില സിനിമയിലെ രംഗങ്ങളും ക്രൂര കൃത്യങ്ങള്‍ നടത്തുന്നതിന് പ്രചോദനമാകുന്നതായാണ് കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് ഭരണ- പ്രതിപക്ഷം ഒറ്റക്കെട്ടായി കുറ്റകൃത്യം തടയുന്നതിന് അടിയന്തര ചര്‍ച്ച നടത്തുന്നത്.