Connect with us

Kannur

കടബാധ്യത; കണ്ണൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സൂചന.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെത്തുടര്‍ന്നാണ് കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ കര്‍ഷകന്‍ ജീവനൊടുക്കിയത്. നൂലിട്ടാമല ഇടപ്പാറയ്ക്കല്‍ ജോസ് (64) ആണ് മരിച്ചത്.

ഇന്നു രാവിലെയാണ് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഇദ്ദേഹം കര്‍ഷക വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സൂചന.

 

Latest