Connect with us

Kerala

ട്രെയിനില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം; പ്രതിക്കായി അന്വേഷണം

ഒരാള്‍ അശ്ലീല ചേഷ്ടകള്‍ സഹോദരിയെ കാണിക്കുന്നത് ഒപ്പമുണ്ടായിരുന്ന അനുജത്തിയാണ് മൊബൈലില്‍ പകര്‍ത്തിയത്

Published

|

Last Updated

തിരുവനന്തപുരം|  ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രകടനം. ഇന്നലെ കോട്ടയം എക്‌സ്പ്രസിലാണ് സംഭവം. യാത്രക്കിടെ ് ഒരാള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗിക പ്രദര്‍ശനം നടത്തുകയായിരുന്നു. അശ്ലീല പ്രകടനം കാണിച്ചയാള്‍ വര്‍ക്കലയിലിറങ്ങി. ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ സുഹ്യത്താണ് നവമാധ്യമങ്ങളില്‍ പങ്കു വച്ചത്. അതേ സമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് റയില്‍വേ പോലീസ് പറഞ്ഞു

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കായി അന്വേഷണം തുടങ്ങി.ഇന്നലെ ഉച്ചക്ക് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോയ ട്രെയിനില്‍ സഞ്ചരിച്ച രണ്ട് പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ഒരാള്‍ അശ്ലീല ചേഷ്ടകള്‍ സഹോദരിയെ കാണിക്കുന്നത് ഒപ്പമുണ്ടായിരുന്ന അനുജത്തിയാണ് മൊബൈലില്‍ പകര്‍ത്തിയത്. കൊല്ലത്തേക്കാണ് ഈ പെണ്‍കുട്ടികള്‍ യാത്ര ചെയ്തിരുന്നത്. പോലീസ് പ്രതിയെ കണ്ടെത്താുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തിയത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Latest