Connect with us

independence day celebrations

സ്വാതന്ത്ര്യദിനാഘോഷം: സഅദിയ്യയില്‍ വിപുലമായ ഒരുക്കങ്ങള്‍

ഈ മാസം 13, 14, 15 തീയതികളിലായി നടക്കും.

Published

|

Last Updated

ദേളി | രാജ്യത്തിൻ്റെ 76ാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ജാമിഅ സഅദിയ്യയില്‍ വിപുലമായി ആഘോഷിക്കാന്‍ സ്റ്റാഫ് കോര്‍ഡിനേഷന്‍ തീരുമാനിച്ചു. സഅദിയ്യയിലെ മുഴുവന്‍ സ്ഥാപനങ്ങളും അണിനിരക്കുന്ന പതാക ഉയര്‍ത്തല്‍, മെഗാ അസംബ്ലി, ഡിസ്‌പ്ലേ, കലാപരിപാടികള്‍ തുടങ്ങിയവ വര്‍ണാഭമായി ഈ മാസം 13, 14, 15 തീയതികളിലായി നടക്കും.

യോഗത്തില്‍ അക്കാദമിക് ഡയറക്ടര്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫര്‍ സാദിഖ് മണിക്കോത്ത്, സി എച്ച് ഇബ്രാഹിം സഅദി, സയ്യിദ് മുഹമ്മദലി ശിഹാബ്, അബ്ദുർറഹ്‌മാന്‍ തൃക്കരിപ്പൂര്‍, എം ടി പി അബ്ദുല്ല മൗലവി, ഡോ. സലാഹുദ്ദീന്‍ അയ്യൂബി, ശറഫുദ്ദീന്‍ സഅദി, താജുദ്ദീന്‍ ഉദുമ, സുലൈമാന്‍ സഖാഫി, യൂസുഫ് സഖാഫി അയ്യങ്കേരി സംബന്ധിച്ചു.

പരിപാടിയുടെ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. ഭാരവാഹികളായി സയ്യിദ് ജാഫര്‍ സാദിഖ് മാണിക്കോത്ത് (ചെയര്‍മാന്‍), അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശരീഫ് സഅദി മാവിലാടം (വൈസ് ചെയര്‍മാന്‍), അബ്ദുല്‍ ഹമീദ് (ജന. കണ്‍വീനര്‍), സയ്യിദ് മുഹമ്മദലി ശിഹാബ്, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, ഉസ്മാന്‍ റസാ സഅദി, യദു (കണ്‍വീനര്‍), ലത്തീഫ് പള്ളത്തടുക്ക (കോര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ ഹമീദ് സ്വാഗതവും എം എ അബ്ദുല്‍ വഹാബ് നന്ദിയും പറഞ്ഞു.

Latest