Connect with us

ssf

സ്വാതന്ത്യ ദിനം: 56 കേന്ദ്രങ്ങളില്‍ ഓപ്പണ്‍ സ്ട്രീറ്റ്

സ്വാതന്ത്യമുണ്ട് എതിരൊച്ചകള്‍ക്ക് എന്ന ശീര്‍ഷകത്തില്‍ സെക്ടര്‍ കേന്ദ്രങ്ങളിലാണ് ഓപ്പണ്‍ സ്ട്രീറ്റ് നടക്കുക

Published

|

Last Updated

കാസര്‍കോട് | ആഗസ്റ്റ് 15 സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ജില്ലയിലെ 56 കേന്ദ്രങ്ങളില്‍ എസ് എസ് എഫ് ഓപ്പണ്‍ സ്ട്രീറ്റ് സംഘടിപ്പിക്കും. സ്വാതന്ത്യമുണ്ട് എതിരൊച്ചകള്‍ക്ക് എന്ന ശീര്‍ഷകത്തില്‍ സെക്ടര്‍ കേന്ദ്രങ്ങളിലാണ് ഓപ്പണ്‍ സ്ട്രീറ്റ് നടക്കുക. കുഞ്ചത്തൂരില്‍ നടക്കുന്ന സംഗമത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് റഷീദ് സഅദി പൂങ്ങോടും ബാക്രബൈലില്‍ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ്, പടന്നയില്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി റഈസ് മുഈനി എന്നിവര്‍ പ്രഭാഷണം നടത്തും.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അഞ്ഞൂറില്‍ പരം വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സ്ട്രീറ്റിന്റെ ഭാഗമാകും. പരിപാടിയുടെ ഭാഗമായി നടന്ന ആലോചന യോഗം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഅദിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ഷമീല്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ്, സെക്രട്ടറിമാരായ റഈസ് മുഈനി, ബാദുഷ സഖാഫി, സഈദലി ഇരുമ്പുഴി, അബൂസാലി പെര്‍മുദെ, റസാഖ് സഅദി, ഫയാസ് പട്‌ള, സിദ്ദീഖ് സഖാഫി, ഇര്‍ഷാദ് കളത്തൂര്‍, ഫൈസല്‍ സൈനി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest