Connect with us

National

ഹരിയാനയിലെ ഹിസാറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സാവിത്രി ജിന്‍ഡാലിന് ലീഡ്

ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സാവിത്രി സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്.

Published

|

Last Updated

ചണ്ഡീഗഡ്| തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഹരിയാനയിലെ ഹിസാറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിന്‍ഡാല്‍ മുന്നില്‍. 3,836 സീറ്റുകള്‍ക്കാണ് സാവിത്രി ജിന്‍ലീഡ് ചെയ്യുന്നത്. ബിജെപിയുടെ കമല്‍ ഗുപ്ത, കോണ്‍ഗ്രസിന്റെ രാം നിവാസ് രാറ എന്നിവരാണ് സാവിത്രിയുടെ എതിരാളികള്‍.

ബിജെപിയുടെ കുരുക്ഷേത്ര എംപി നവീന്‍ ജിന്‍ഡാലിന്റെ മാതാവാണ് സാവിത്രി ജിന്‍ഡാല്‍. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സാവിത്രി സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്. സാവിത്രിയുടെ ഭര്‍ത്താവ് ഓം പ്രകാശ് ജിന്‍ഡാല്‍ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഹിസാറില്‍ നിന്ന് വിജയിച്ചിരുന്നു.

 

 

---- facebook comment plugin here -----

Latest