Connect with us

National

ഹിസാറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സാവിത്രി ജിന്‍ഡാലിന് ജയം

ബിജെപിയുടെ കമല്‍ ഗുപ്ത, കോണ്‍ഗ്രസിന്റെ രാം നിവാസ് രാറ എന്നിവരാണ് സാവിത്രിയുടെ എതിരാളികള്‍.

Published

|

Last Updated

ചണ്ഡീഗഡ്| ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഹിസാറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിന്‍ഡാല്‍ ജയിച്ചു. ബിജെപിയുടെ കമല്‍ ഗുപ്ത, കോണ്‍ഗ്രസിന്റെ രാം നിവാസ് രാറ എന്നിവരാണ് സാവിത്രിയുടെ എതിരാളികള്‍.

ബിജെപിയുടെ കുരുക്ഷേത്ര എംപി നവീന്‍ ജിന്‍ഡാലിന്റെ മാതാവാണ് സാവിത്രി ജിന്‍ഡാല്‍. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സാവിത്രി സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്. സാവിത്രിയുടെ ഭര്‍ത്താവ് ഓം പ്രകാശ് ജിന്‍ഡാല്‍ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഹിസാറില്‍ നിന്ന് വിജയിച്ചിരുന്നു.