Connect with us

പുസ്തകത്തട്ട്

സ്വതന്ത്ര റിപ്പബ്ലിക് 

ജാഗ്രതയുടെ ആയിരം സസ്യങ്ങൾ മുളപൊട്ടുന്നു. അക്ഷരങ്ങളിലേക്ക് വൈദ്യുതി പ്രവഹിക്കുന്നു.

Published

|

Last Updated

ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ സ്പർശിക്കുന്ന കവിതകളുടെ സമാഹാരം. ഒരു പൂർണ വിരാമത്തിന് മുന്നിൽ വാക്കുകളുടെ വിലാപയാത്രയോ ആഘോഷയാത്രയോ സംഭവിക്കുന്നു. ജാഗ്രതയുടെ ആയിരം സസ്യങ്ങൾ മുളപൊട്ടുന്നു. അക്ഷരങ്ങളിലേക്ക് വൈദ്യുതി പ്രവഹിക്കുന്നു. പൊടുന്നനെ വിളക്കുകൾ തെളിയുന്നു. ആ വെളിച്ചം കവിതകളിലുണ്ടെന്ന് അവതാരികയിൽ കുരീപ്പുഴ ശ്രീകുമാർ. ബുക്ക്മെൻ ( ഒലിവ് ഇംപ്രിന്റ്), പേജ് 88. വില 130 രൂപ.

അനഘ കോറോത്ത്

 

ബ്ലാ ബ്ലാ: യു കെ കുമാരന്റെ നോവെല്ലകൾ

ഇവനെന്റെ പ്രിയ ശിഷ്യൻ, ശ്മശാനങ്ങളുടെ സൗഹൃദം, അടുത്ത നിമിഷത്തിൽ, ബ്ലാ ബ്ലാ എന്നീ വേറിട്ട വായനകൾ സമ്മാനിക്കുന്ന നാല് നോവല്ലകളുടെ സമാഹാരം. അസ്വസ്ഥതകളെ ഹൃദയത്തിൽ തൊട്ട് അനാവരണം ചെയ്യുന്ന രചന. ജീവിതത്തിന്റെ വേനലും പച്ചപ്പും തന്നെയാണ് അവയുടെ അന്തസ്സത്ത. ഗുരുശിഷ്യ ബന്ധത്തിന്റെ അനശ്വരത തുറന്നുകാട്ടുന്ന കൃതി. പേരക്ക ബുക്സ്, പേജ് 145. വില 210 രൂപ.

യു കെ കുമാരൻ

 

ബുദ്ദുവും അപ്പുക്കിളിയും മറ്റു ചിലരും

മലയാള സാഹിത്യ പരിസരത്തു നിന്ന് സുപ്രധാനമായ ചില കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന രചന. ഇതിൽ പ്രതിപാദിക്കുന്ന കഥാപാത്രങ്ങളെല്ലാം മലയാള സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളതാണ്. സാഹിത്യ പഠിതാക്കൾക്കു കൂടി പ്രയോജനമാകും വിധത്തിലാണ് രചന നിർവഹിച്ചിരിക്കുന്നത്. ലളിതമായ ഭാഷ. ഒലിവ് ബുക്സ്, പേജ് 80. വില 120 രൂപ.

കെ മധുസൂദനൻ കർത്താ

 

ഓർമകളുടെ നിശ്വാസം

സാംസ്കാരിക രംഗത്തു മാത്രമല്ല സേവന രംഗത്തും അർപ്പണബോധമുള്ള കർമ സപര്യയിലൂടെ വേറിട്ട വ്യക്തിത്വമായ കവി പി കെ ഗോപിയുടെ ഫിസിയോ തെറാപ്പിസ്റ്റ് എന്ന നിലയിൽ പ്രവർത്തിച്ചതിന്റെ കാലഘട്ടത്തിലെ അനുഭവക്കുറിപ്പുകൾ. പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും വെളിച്ചം പകരുകയും ചെയ്യുന്ന ഹൃദയത്തിൽ ചേർത്തുവെക്കാവുന്ന അനുഭവങ്ങൾ. പേരക്ക ബുക്സ്, പേജ് 144. വില 220 രൂപ.

പി കെ ഗോപി