National
ജമ്മുകശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം
മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മുകശ്മീര്‍ 63.45 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്..
ന്യൂഡല്‍ഹി | ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ജമ്മുകശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിൽ 47 സീറ്റുകളിൽ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യവും 27 സീറ്റുകളിൽ ബിജെപിയും 12 സീറ്റിൽ മറ്റുള്ളവരും മൂന്ന് സീറ്റിൽ പിഡിപിയുമാണ് മുന്നേറുന്നത്.
ജമ്മുകശ്മീരില്‍ സിപിഎം സ്ഥാനാര്‍ഥി തരിഗാമി മുന്നിലാണ്.ബിജെപി അധ്യക്ഷന്‍ റെയ്‌ന പിന്നില്‍. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ബിജ്‌ബെഹറയില്‍ മഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിയും ലീഡ് ചെയ്യുന്നു.
മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മുകശ്മീര്‍ 63.45 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് ജമ്മു കശ്മീരിലേത്.ജമ്മു-കശ്മീരില്‍ ഇന്ത്യസഖ്യത്തിന് എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്. തൂക്കുസഭയാണ് വരുന്നതെങ്കില്‍ പിഡിപിയുടെയും ചെറുകക്ഷികളുടെയും സീറ്റുകളാകും ഭരണം നിശ്ചയിക്കുക.