Connect with us

Ongoing News

ഭാരോദ്വഹനം: ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ഭാരലി ബെഡബ്‌റാടെക്ക് വെങ്കലം

അര്‍മേനിയക്ക് സ്വര്‍ണവും സഊദി അറേബ്യക്ക് വെള്ളിയും

Published

|

Last Updated

ഡ്യുറെസ് (അല്‍ബേനിയ) | ഇന്റര്‍നാഷണല്‍ വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന്‍ (ഐ ഡബ്ല്യു എഫ്) ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ഭാരലി ബെഡബ്‌റാടെക്ക് വെങ്കല മെഡല്‍. 67 കിലോ വിഭാഗത്തിലാണ് ഭാരലിയുടെ നേട്ടം.

15 വയസ്സുകാരനായ ഭാരലി ആകെ 267 കിലോ ഭാരമുയര്‍ത്തിയാണ് വെങ്കലമെഡല്‍ നേടിയത്. അര്‍മേനിയയുടെ സെറിയോഴ ബര്‍സിഘ്യാന്‍ സ്വര്‍ണവും സഊദി അറേബ്യയുടെ മുഹമ്മദ് അല്‍ മര്‍സൂഖ് വെള്ളിയും സ്വന്തമാക്കി.