Connect with us

digital currency

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം

ഇതിനായി ആര്‍ ബി ഐ ആക്ട് ഭേദഗതി ചെയ്യാന്‍ നടപടികള്‍ തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | റിസര്‍വ് ബേങ്ക് പുറത്തിറക്കുന്ന രാജ്യത്തിന്റെ ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍. സി ബി സി ഡി അവതരിപ്പിക്കുന്നതിനായി ആര്‍ ബി ഐ ആക്ട് ഭേദഗതി ചെയ്യാന്‍ നടപടികള്‍ തുടങ്ങിയിരിക്കുകയാണ് കേന്ദ്രം.
റിട്ടെയില്‍, ഹോള്‍സെയില്‍ എന്നിങ്ങനെ രണ്ട് രീതിയിലാണ് റിസര്‍വ് ബേങ്ക് സിബിഡിസി അവതരിപ്പിക്കുക.

റിട്ടെയില്‍ സി ബി ഡി സിയാണ് സാധാരണ കറന്‍സി പോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളാണ് ഹോള്‍സെയില്‍ ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുക. ബ്ലോക്ക് ചെയിന്‍ ടെക്നോളജിയെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന സി ബി ഡി സിയുടെ മറ്റ് ഫീച്ചറുകളെല്ലാം ഇന്ത്യന്‍ രൂപക്ക് സമാനമായിരിക്കും.

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച സൂചന നല്‍കിയിരുന്നു.