Connect with us

digital currency

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം

കറന്‍സി പുറത്തിറക്കുക റിസര്‍വ് ബേങ്ക്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഈ വര്‍ഷം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. റിസര്‍വ് ബേങ്ക് ഈ വര്‍ഷം തന്നെ കറന്‍സി പുറത്തിറക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇത് സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

സ്വകാര്യ ക്രിപ്‌റ്റോ കറന്‍സി അടക്കമുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്ത് സ്വന്തം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.
പ്രതിരോധ മേഖലയിലെ 68 ശതമാനം ഉപകരണങ്ങളും ആഭ്യന്തര മേഖലയില്‍ നിന്ന് സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ ഗവേഷണ – വികസനത്തില്‍ സ്വകാര്യ മേഖലയെ അനുവദിക്കും. ആയുധങ്ങള്‍ക്ക് അനുമതി നല്‍കാനും നിലവാരം പരിശോധിക്കാനും പ്രത്യേക സമിതി രൂപവത്ക്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.