Connect with us

India on afghanistan crisis

ഇന്ത്യയുടെ ഒഴിപ്പിക്കല്‍ ദൗത്യം തുടരുന്നു; കാബൂളില്‍നിന്നും 200 പേരുമായി വ്യോമസേന വിമാനം ഇന്ന് ഡല്‍ഹിയിലെത്തും

ഇന്ത്യക്കാര്‍ക്ക് പുറമെ അഫ്ഗാന്‍, നേപ്പാള്‍ പൗരന്മാരും ഡല്‍ഹിയിലെത്തും.

Published

|

Last Updated

ന്യൂഡല്‍ഹി |  താലിബാന്‍ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ഇന്ത്യയുടെ ദൗത്യം തുടരുന്നു. ഇതിന്റെ ഭാഗമായി 200 പേരുമായി വ്യോമസേനാ വിമാനം കാബൂളില്‍ നിന്ന് ഇന്ന് പുറപ്പെടും. ഇന്ത്യക്കാര്‍ക്ക് പുറമെ അഫ്ഗാന്‍, നേപ്പാള്‍ പൗരന്മാരും ഡല്‍ഹിയിലെത്തും. കാബൂളില്‍ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാനമാകും ഈ സര്‍വീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

കഴിഞ്ഞ ദിവസം മലയാളി കന്യാസ്ത്രീ അടക്കം അഫ്ഗാനില്‍ കുടുങ്ങിയ 78 പേരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തിയിരുന്നു. 25 ഇന്ത്യന്‍ പൗരന്മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

536 പേരെയാണ് മൂന്ന് ദിവസത്തിനിടെ ഇന്ത്യയിലെത്തിച്ചത്. അഫ്ഗാനിസ്ഥാനിലെ സാഹചര്യവും താലിബാനോടും പുതിയ ഭരണകൂടത്തോടും ഉള്ള ഇന്ത്യയുടെ നിലപാടും വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

 

Latest