Connect with us

National

ഗുസ്തിയില്‍ ഇന്ത്യയുടെ പോരാട്ട വീര്യം; വിനേഷ് ഫോഗട്ട് ഫൈനലില്‍

5-0ത്തിന്റെ തകര്‍പ്പന്‍ ജയവുമായാണ് വിനേഷിന്റെ ഫൈനല്‍ പ്രവേശം.

Published

|

Last Updated

പാരിസ് |  ഒളിംപിക്സില്‍ ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഫൈനലിലേക്ക്. വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഫൈനലുറപ്പിച്ചത്.ഒളിംപിക്സ് വനിതാ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഇനി വിനേഷ്

ഫൈനലില്‍ സ്വര്‍ണം നേടിയാല്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമെന്ന അതുല്യ റെക്കോഡും ഇവര്‍ക്ക് സ്വന്തമാകും്. വെള്ളി നേടിയാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടം. 5-0ത്തിന്റെ തകര്‍പ്പന്‍ ജയവുമായാണ് വിനേഷിന്റെ ഫൈനല്‍ പ്രവേശം.ഇന്ത്യക്ക് ഒളിംപിക്സ് ഗുസ്തിയില്‍ ഏഴ് മെഡലുകളാണുള്ളത്. 5 വെങ്കലവും 2 വെള്ളിയും. ഒരു ഇന്ത്യന്‍ ഗുസ്തി താരവും ഇതുവരെ ഒളിംപിക്സ് സ്വര്‍ണം നേടിയിട്ടില്ല. സുശീല്‍ കുമാര്‍, രവി കുമാര്‍ ദഹിയ എന്നിവരാണ് നേരത്തെ ഇന്ത്യക്കായി ഒളിംപിക്സില്‍ വെള്ളി നേടിയ പുരുഷ താരങ്ങള്‍.