Connect with us

National

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ വൻ സെപ്തംബർ രണ്ടിന് വിക്ഷേപിക്കും

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.50നാകും വിക്ഷേപണം.

Published

|

Last Updated

ബംഗളൂരു | സൂര്യനെക്കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യം ആദിത്യ എൽ 1 സെ്പതംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.50നാകും വിക്ഷേപണം.

ആദിത്യ എൽ-1. ബഹിരാകാശ പേടകം വിക്ഷേപിച്ച് നാല് മാസത്തിന് ശേഷം സൂര്യ-ഭൗമ സംവിധാനത്തിലെ ലഗ്രാഞ്ച് പോയിന്റ് -1 (എൽ -1) ൽ എത്തിച്ചേരും. ഗ്രഹണം ഈ പോയിന്റിനെ ബാധിക്കില്ലെന്നതിനാൽ ഇവിടെ നിന്ന് സൂര്യനെക്കുറിച്ചുള്ള പഠനം എളുപ്പമാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഒരു വസ്തുവിന്റെ ഭ്രമണപഥത്തിൽ മറ്റൊരു വസ്തുവിന് ചുറ്റും ഒരു ഉപഗ്രഹമോ മറ്റ് ആകാശഗോളമോ സ്ഥാപിക്കാൻ കഴിയുന്ന പോയിന്റുകളെയാണ് ലഗ്രാഞ്ച് പോയിന്റുകൾ എന്ന് പറയുന്നത്. ഭൂമിയിൽ നിന്ന് ലഗ്രാഞ്ച് പോയിന്റിലേക്കുള്ള ദൂരം 15 ലക്ഷം കിലോമീറ്ററാണ്.

വൈദ്യുതകാന്തികങ്ങളുടെയും കണിക, കാന്തിക മണ്ഡലം ഡിറ്റക്ടറുകളുടെയും സഹായത്തോടെ സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, പുറം പാളികൾ എന്നിവ പഠിക്കുന്ന ഏഴ് പേലോഡുകൾ പേടകത്തിലുണ്ടാകും. നാല് പേലോഡുകൾ എൽ-1 പോയിന്റിൽ നിന്ന് നേരിട്ട് സൂര്യനെ നിരീക്ഷിക്കുകയും മൂന്ന് പേലോഡുകൾ അവിടെയുള്ള കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് പഠിക്കുകയും ചെയ്യും.

സൗര പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അവയുടെ സ്വാധീനവും തത്സമയം മനസ്സിലാക്കാൻ വിക്ഷേപണം വഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് ആദിത്യ എൽ വൺ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നേരത്തെ എത്തിച്ചിരുന്നു.

ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ ഗാലറിയിൽ നിന്ന് ലോഞ്ചിന് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണമെന്ന് ഐ എസ് ആർ ഒ അറിയിച്ചു. രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest