Connect with us

Ongoing News

ലോക വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നാലാം സ്വര്‍ണം

നികാത് സറീന്‍ 50 കിലോ വിഭാഗത്തിലും ലോവ്‌ലിന്‍ ബോര്‍ഗോഹാന്‍ 75 കിലോ വിഭാഗത്തിലുമാണ് സ്വര്‍ണം നേടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | നിഖാത് സറീന്‍, ലോവ്‌ലിന ബോര്‍ഗോഹൈന്‍ എന്നിവര്‍ കൂടി സ്വര്‍ണം നേടിയതോടെ ലോകബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലായി. നികാത് സറീന്‍ 50 കിലോ വിഭാഗത്തിലും ലോവ്‌ലിന്‍ ബോര്‍ഗോഹാന്‍ 75 കിലോ വിഭാഗത്തിലുമാണ് സ്വര്‍ണം നേടിയത്.

ഫൈനല്‍ മത്സരത്തില്‍ വിയറ്റ്‌നാമിന്റെ ങ്ങു യെന്‍ തി ടാമിനെ 5-0ന് പരാജയപ്പെടുത്തിയാണ് നിഖാത് സറീന്റെ വിജയം. അതിനു ശേഷം ആസ്‌ട്രേലിയയുടെ കൈറ്റിലിന്‍ പാര്‍കെറിനെ 5-2ന് പരാജയപ്പെടുത്തിയാണ് ലോവ്‌ലിന ബോര്‍ഗോഹൈന്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ നാലാം സ്വര്‍ണം സ്വന്തമാക്കിയത്.

നേരത്തെ, 48 കിലോ വിഭാഗത്തില്‍ നിതു ഘന്‍ഘാസും 81 കിലോ വിഭാഗത്തില്‍ സവാതി ബൂറയും ഇന്ത്യക്കായി സ്വര്‍ണം നേടിയെത്തിയിരുന്നു.

Latest