Connect with us

National

ഏകത്വബോധം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുടെ ജി20 അധ്യക്ഷ സ്ഥാനം ഉപയോഗപ്പെടുത്തും: പ്രധാന മന്ത്രി

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും ഇന്ത്യക്കാരനായതില്‍ അഭിമാനമുണ്ടെന്നും പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | സമൂഹത്തില്‍ ആയുര്‍വേദത്തിന്റെയും യോഗയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ആയുര്‍വേദവും യോഗയും ആധുനിക യുഗത്തിന്റെ പരീക്ഷണങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ മന്‍ കി ബാതില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.

ആയുര്‍വേദം ജീവിതത്തില്‍ എങ്ങനെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് വിശദീകരിച്ച അദ്ദേഹം സ്ഥിരമായ യോഗാഭ്യാസം രോഗം ആവര്‍ത്തിക്കുന്നത് 15 ശതമാനം കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുള്ളതായി ടാറ്റ മെമ്മോറിയല്‍ സെന്റര്‍ ഗവേഷണത്തെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും ഇന്ത്യക്കാരനായതില്‍ അഭിമാനമുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു. ഈ വര്‍ഷം ജി20 ഉച്ചകോടിക്ക് രാജ്യം ആതിഥേയത്വം വഹിക്കാന്‍ പോകുന്നതിനെ കുറിച്ചും പ്രധാന മന്ത്രി പ്രത്യേകം പരാമര്‍ശിച്ചു.

‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സാര്‍വത്രികമായ ഏകത്വബോധം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുടെ ജി20 അധ്യക്ഷ സ്ഥാനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 97ാം പതിപ്പാണ് ഇന്ന് സംപ്രേക്ഷണം ചെയ്തത്.

 

 

Latest