Connect with us

asian games 2023

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മെഡൽ വേട്ട രണ്ടക്കം കടന്നു

ഷൂട്ടിംഗിലും തുഴച്ചിലിലുമാണ് കൂടുതൽ മെഡൽ നേടാനായത്.

Published

|

Last Updated

വാംഗ് ചൗ | ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യൻ മെഡൽ വേട്ട രണ്ടക്കം കടന്നു. ഒരു സ്വർണം, മൂന്ന് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യ രണ്ട് ദിവസങ്ങളിലായി ഇതുവരെ നേടിയത്. ഷൂട്ടിംഗിലും തുഴച്ചിലിലുമാണ് കൂടുതൽ മെഡൽ നേടാനായത്.

പുരുഷന്മാരുടെ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയതോടെയാണ് മെഡല്‍ വേട്ട പത്ത് ആയത്. ആദര്‍ശ് സിംഗ്, അനീഷ്, വിജയവീര്‍ സിദ്ധു എന്നിവരാണ് മെഡല്‍ നേടിയ ടീമിലുള്ളത്. വിജയവീര്‍ സിദ്ധു വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടി.

പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിൾ വ്യക്തിഗത ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ് ഇന്ന് വെങ്കലം നേടിയിരുന്നു. ഐശ്വരി ഉള്‍പ്പെട്ട ടീം ഇതേ ഇനത്തില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടുകയും ചെയ്തു. ദിവ്യാന്‍ശ് സിംഗ് പന്‍വാര്‍, രുദ്രാങ്ക്ഷ് പാട്ടീല്‍ എന്നിവരാണ് ടീമിലുണ്ടായിരുന്നത്.

തുഴച്ചിലില്‍ ഇന്ന് രണ്ട് വെങ്കലം ഇന്ത്യ നേടി. പുരുഷന്മാരുടെ ഫോറിൽ ജസ്വീന്ദര്‍ സിംഗ്, ഭീം സിംഗ്, പുനീത് കുമാര്‍, ആശിഷ് എന്നിവരാണ് വെങ്കലം നേടിയത്. ക്വാഡ്രപ്ള്‍ സ്‌കള്‍സ് ഇനത്തിലും വെങ്കലം നേടാനായി. സത്‌നം സിംഗ്, പര്‍മീന്ദര്‍ സിംഗ്, സുഖ്മീത്, ജകര്‍ ഖാന്‍ എന്നിവരാണ് ടീമിലുണ്ടായിരുന്നത്.

Latest