Connect with us

asian games 2023

ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ട ആരംഭിച്ച് ഇന്ത്യ

പുരുഷന്മരാുടെ 800 മീറ്ററില്‍ മലയാളിയായ മുഹമ്മദ് അഫ്‌സല്‍ ഫൈനലില്‍ എത്തി.

Published

|

Last Updated

ഹാംഗ്ചൗ | ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ട ആരംഭിച്ച് ഇന്ത്യ. 3000 മീറ്റര്‍ സ്പീഡ് സ്‌കേറ്റിംഗ് റിലേയിലാണ് പുരുഷ- വനിതാ ടീമുകള്‍ വെങ്കലം കരസ്ഥമാക്കിയത്. കാര്‍ത്തിക ജഗദീശ്വരന്‍, ഹീരല്‍ സദ്ധു, ആരതി രാജ് കസ്തൂരി, സഞ്ജന ബതുല എന്നിവരാണ് വനിതാ ടീമിംഗങ്ങള്‍.

പുരുഷ ടീമില്‍ ആര്യന്‍പാല്‍ സിംഗ്, ആനന്ദ്കുമാര്‍ വേല്‍കുമാര്‍, സിദ്ധാന്ത് കാംബ്ലി, വിക്രം ഇംഗാലെ എന്നിവരാണ് ഉള്‍പ്പെട്ടത്. പുരുഷന്മരാുടെ 800 മീറ്ററില്‍ മലയാളിയായ മുഹമ്മദ് അഫ്‌സല്‍ ഫൈനലില്‍ എത്തി. ഈയിനത്തില്‍ ഇന്ത്യയുടെ കൃഷന്‍ കുമാറും ഫൈനലിന് യോഗ്യത നേടി.

പുരുഷന്മാരുടെ ഹൈജംപില്‍ സര്‍വേശ് അനില്‍ കുശാരെ, ജെസ്സി സന്ദേശ് എന്നിവര്‍ ഫൈനലിലെത്തി. അമ്പെയ്ത്തില്‍ ഇന്ത്യയുടെ രണ്ട് മിക്‌സ്ഡ് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു. പുരുഷന്മാരുടെ 100 മീറ്റര്‍ ഡെക്കാത്തലണില്‍ ഇന്ത്യയുടെ തേജശ്വിന്‍ ശങ്കര്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Latest