Ongoing News
ലോകബോക്‌സിംഗില്‍ ഇന്ത്യയുടെ നിതു ഘന്‍ഘാസിന് കിരീടം
വനിതകളുടെ 48 കിലോ വിഭാഗം ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് ഹരിയാനക്കാരിയുടെ കിരീടം

ന്യൂഡല്‍ഹി | വനിതകളുടെ 48 കിലോ വിഭാഗം ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യുയുടെ നിതു ഘന്‍ഘാസിന് കിരീടം. മംഗോളിയയുടെ ലുത്സൈനയെ 5-0ന് തോല്‍പ്പിച്ചാണ് 22കാരിയായ നിതു തന്റെ പേര് ചരിത്രത്തില്‍ തുന്നിച്ചേര്‍ത്തത്. ഹരിയാനയിലെ ധനാനക്കാരിയാണ് നിതു.
ഇതോടെ, ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുന്ന ഇന്ത്യക്കാരുടെ എണ്ണം 11 ആയി. ബോക്‌സിംഗ് ഇതിഹാസം മേരി കോം ആറ് തവണയാണ് ലോക കിരീടം ചൂടിയത്.
---- facebook comment plugin here -----