Connect with us

Paralympics 21

പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് വെള്ളി മെഡല്‍

ഏഷ്യന്‍ റെക്കോഡോടെയാണ് പ്രവീണ്‍ കുമാര്‍ വെള്ളി നേടിയത്

Published

|

Last Updated

ടോക്യോ | പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ഒരു മെഡല്‍ തിളക്കം. പുരുഷന്മാരുടെ ടി 64 ഹൈജമ്പ് മത്സരത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാര്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ റെക്കോഡോടെയാണ് പ്രവീണ്‍ കുമാര്‍ വെള്ളി നേടിയത്.2.07 മീറ്റര്‍ ചാടിയാണ് പ്രവീണ്‍ മെഡല്‍ സ്വന്തമാക്കിയത്.

ആദ്യ ശ്രമത്തില്‍ 1.83 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തില്‍ അത് 1.97 മീറ്ററാക്കി ഉയര്‍ത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്നു .ഈ ഇനത്തില്‍ ബ്രിട്ടന്റെ ജൊനാതന്‍ ബ്രൂം എഡ്വാര്‍ഡ്സ് സ്വര്‍ണം നേടി. പോളണ്ടിന്റെ ലെപ്പിയാറ്റോയ്ക്കാണ് വെങ്കലം

ഈ നേട്ടത്തോടെ ഇന്ത്യയുടെ പാരാലിമ്പിക്സിലെ മെഡല്‍ നേട്ടം 11 ആയി ഉയര്‍ന്നു. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.