Connect with us

First Gear

ഇന്ത്യയുടെ സൗരോര്‍ജ്ജ വൈദ്യുത വാഹനം 2024ല്‍ എത്തും

രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ്ജ ഇലക്ട്രിക് കാറാണ് ഇവ

Published

|

Last Updated

പൂനെ|വര്‍ധിച്ചുവരുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില കാരണം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇലക്ട്രിക്കിനൊപ്പം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് വാഹന നിര്‍മ്മാതാക്കളും. ഇപ്പോള്‍ പൂണെ ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാക്കളായ വേവ് മൊബിലിറ്റി എന്ന സ്റ്റാര്‍ട്ട്-അപ്പ് കമ്പനി സൗരോര്‍ജ്ജ വൈദ്യുത വാഹനം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോ 2023ല്‍ ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ വൈദ്യുത വാഹനമായ ‘ഇവ’യുടെ പ്രോട്ടോടൈപ്പ് കമ്പനി പുറത്തിറക്കിയിരുന്നു.

അടുത്ത വര്‍ഷത്തോടെ കമ്പനി പുതിയ സോളാര്‍ കാര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് രാജ്യത്തെ ആദ്യത്തെ സൗരോര്‍ജ്ജ ഇലക്ട്രിക് കാറാണെന്ന് കമ്പനി പറഞ്ഞു. ഈ കാറില്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാം. വൈദ്യുതി വഴിയും മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സോളാര്‍ പാനലുകള്‍ വഴിയും കാര്‍ ചാര്‍ജ് ചെയ്യാവുന്നതാണെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

6കെഡബ്ല്യു ലിക്വിഡ്-കൂള്‍ഡ് ഇലക്ട്രിക് മോട്ടോറും 14 കെഡബ്ല്യുഎച്ച് ബാറ്ററി പാക്കും ഉപയോഗിച്ചാണ് ഈ കാര്‍ പ്രവര്‍ത്തിക്കുന്നത്. 45 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. സുരക്ഷയ്ക്കായി ഡ്രൈവര്‍മാര്‍ക്കുള്ള എയര്‍ബാഗുകളും കാറില്‍ ഉണ്ട്. വിപണിയില്‍ എത്തിയാല്‍ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇവികളില്‍ ഒന്നായിരിക്കും ഇവ. അഞ്ച് മുതല്‍ ആറ് ലക്ഷം രൂപ വരെയാണ് കാറിന് വില പ്രതീക്ഷിക്കുന്നത്.

 

 

 

Latest