Connect with us

LAKSHYA SEN

ഇന്ത്യയുടെ ലക്ഷ്യ സെന്‍ ആള്‍ ഇംഗ്ലണ്ട് ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍

മലേഷ്യൻ താരം ലീ സീ ജിയായെയാണ് സെന്‍ പരാജയപ്പെടുത്തിയത്.

Published

|

Last Updated

ലണ്ടന്‍ | ആള്‍ ഇംഗ്ലണ്ട് ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ലക്ഷ്യ സെന്‍. മലേഷ്യൻ താരം ലീ സീ ജിയായെയാണ് സെന്‍ പരാജയപ്പെടുത്തിയത്. ലോക ചാംപ്യനാണ് ലീ. ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവാണ് സെന്‍.

സെമി ഫൈനലില്‍ 21- 13, 12- 21, 21- 19 എന്നീ സ്‌കോറുകള്‍ക്കാണ് ലീയെ സെന്‍ തോല്‍പ്പിച്ചത്. പ്രകാശ് പദുകോണിനും പി ഗോപിചന്ദിനും ശേഷം ഫൈനലിലെത്തിയ പുരുഷ സിംഗിള്‍ പ്ലെയറാണ് സെന്‍. ഇരുവരും ഈ കിരീടം നേടിയിട്ടുമുണ്ട്. 2015ല്‍ സെയ്‌ന നെഹ്‌വാള്‍ ഫൈനലിലെത്തിയിരുന്നു.