Ongoing News
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് 254 റൺസ് വിജയലക്ഷ്യം
നേരത്തെ ബെനോനിയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്തു.
ബെനോനി | അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്‌ട്രേലിയ ഇന്ത്യക്ക് 254 റൺസ് വിജയലക്ഷ്യം നൽകി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീം 18 ഓവറിൽ മൂന്ന് വിക്കറ്റിന് 56 റൺസ് എടുത്തിട്ടുണ്ട്. ആദർശ് സിങ്ങും സച്ചിൻ ദാസുമാണ് ക്രീസിൽ.
22 റൺസെടുത്ത മുഷീർ ഖാൻ മഹ്‌ലി ബേർഡ്‌മാന്റെ പന്തിൽ പുറത്തായി. അർഷിൻ കുൽക്കർണിയെ (മൂന്ന് റൺസ്) കല്ലം വിഡ്‌ലർ വിക്കറ്റ് കീപ്പർ റയാൻ ഹിക്‌സിൻ്റെ കൈകളിൽ പിടികൂടി. ക്യാപ്റ്റൻ ഉദയ് സഹാറൻ (എട്ട് റൺസ്) തടിമാന്റെ ബൗളിൽ വെയ്ബ് ജെൻ പിടിച്ച് പുറത്തായി.
നേരത്തെ ബെനോനിയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്തു. ഹർജാസ് സിംഗ് 55 റൺസ് നേടി. 48 റൺസെടുത്ത ക്യാപ്റ്റൻ ഹ്യൂ വീബ്‌ഗനും 42 റൺസെടുത്ത ഹാരി ഡിക്‌സണും പുറത്തായി.
രാജ് ലിംബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി. നമൻ തിവാരിക്ക് 2 വിക്കറ്റ് ലഭിച്ചു. സൗമി പാണ്ഡെയും മുഷീർ ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.