Connect with us

Ongoing News

ഇന്ത്യ - അഫ്ഗാനിസ്ഥാൻ ടി20 രണ്ടാം മത്സരം ഇന്ന് ഇൻഡോറിൽ

ആദ്യ മത്സരം ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യൻ ടീം പരമ്പരയിൽ 1-0ന് മുന്നിലാണ്.

Published

|

Last Updated

ഇൻഡോർ | ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഇൻഡോറിൽ നടക്കും. ഹോൾക്കർ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴുമണിക്കാണ് മത്സരം. വൈകിട്ട് 6.30നാണ് ടോസ്. ഇൻഡോറിൽ ഇരു ടീമുകളും ആദ്യമായാണ് ഏറ്റുമുട്ടുന്നത്.

ആദ്യ മത്സരം ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യൻ ടീം പരമ്പരയിൽ 1-0ന് മുന്നിലാണ്. ഈ വർഷം ടീം ഇന്ത്യയുടെ രണ്ടാം ടി20 മത്സരമാണിത്. സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലി ഈ മത്സരത്തിൽ കളിക്കും. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ മത്സരത്തിൽ കോഹ്‌ലി ഉണ്ടായിരുന്നില്ല.

ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. പരമ്പര സമനിലയിലാക്കാനാണ് അഫ്ഗാൻ ടീമിന്റെ ശ്രമം. 2024ലെ ടി20 ലോകകപ്പ് പടിവാതിക്കൽ എത്തിനിൽക്കെ ഇന്ത്യൻ ടീമിന് ഈ പരമ്പര പ്രധാനമാണ്. ടൂർണമെന്റിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ഇതിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകൾ കളിക്കും, തുടർന്ന് ഐപിഎൽ ആരംഭിക്കും.

മെയ് മൂന്നാം വാരം വരെ ഐപിഎൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂർണമെന്റിന് തൊട്ടുപിന്നാലെ, ജൂൺ 1 മുതൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും ടി20 ലോകകപ്പും ആരംഭിക്കും.

---- facebook comment plugin here -----

Latest