Connect with us

Ongoing News

ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ

രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റ് വിജയം

Published

|

Last Updated

കൊല്‍ക്കത്ത | സന്ദർശകരായ  ശ്രീലങ്കക്കെതിരെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം. ഇതോടെ, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക്. നേരത്തെ നടന്ന ട്വൻ്റി 20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ശ്രീലങ്ക ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം 40 ബോളുകള്‍ അവശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യക്കായി കെ എല്‍ രാഹുല്‍ 64 റണ്‍സുമായി മികച്ച പ്രകടനം നടത്തി.  36 റൺസ് നേടിയ ഹർദിക് പാണ്ഡ്യയും 28 റൺസുമായ ശ്രേയസ് അയ്യരും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ശ്രീലങ്കൻ ബാറ്റിംഗിൽ 63 പന്തിൽ 50റൺസ് നേടിയ നുവാനിഡു ഫെർണാണ്ടോ ടോപ് സ്കോററായി.  മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉംറാൻ മാലിക്കുമാണ് ശ്രീലങ്കൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

Latest