india china
അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ സൈനിക തല ചര്‍ച്ചക്ക് ഒരുങ്ങി ഇന്ത്യയും ചൈനയും
അതിര്‍ത്തിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതായും മന്ത്രാലയം അറിയിച്ചു
ന്യൂഡല്‍ഹി | കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈനികരെ പിന്‍വലിക്കാനുള്ള അടുത്ത തലത്തിലെ സൈനകതല ചര്‍ച്ചനടത്താന്‍ ഇന്ത്യ- ചൈന ധാരണ. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിന്ന് അവശേഷിക്കുന്ന സൈന്യത്തെ പിന്‍വലിക്കാന്‍ ചര്‍ച്ചകള്‍ തുടരണമെന്ന് സെപ്റ്റംബറില്‍ നടന്ന വിദേശകാര്യ മന്ത്രി തല ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായിരുന്നതായി ഇരു രാജ്യങ്ങളും പരസ്പരം ഓര്‍മ്മിപ്പിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഒക്ടോബറില്‍ നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചക്ക് ശേഷം രാജ്യങ്ങള്‍ തമ്മിലുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലുണ്ടായ വികാസങ്ങള്‍ ഇരുരാജ്യങ്ങളും അനൗദ്യോഗികമായും ആഴത്തിലും ചര്‍ച്ച ചെയ്തതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതിര്‍ത്തിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതായും മന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇരു രാജ്യങ്ങളും ആഹ്വാനം ചെയ്തതായും പത്രക്കുറിപ്പില്‍ അറിയിച്ചു.