Pakistan crisis
തന്നെ പുറത്താക്കിയതില്‍ ഇന്ത്യയും ഇസ്‌റാഈലും സന്തോഷിക്കുന്നു: ഇംറാന്‍ ഖാന്‍
തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഷഹബാസ് ഷരീഫിനെതിരെ സമരം നടത്തും
ഇസ്ലമാബാദ് | പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കിയതില്‍ ഇന്ത്യയും ഇസ്‌റാഈലും സന്തോഷിക്കുകയാണെന്ന് ഇംറാന്‍ ഖാന്‍. പെഷാവറില്‍ പാര്‍ട്ടി റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്റെ പുറത്താകലില്‍ ഇന്ത്യയും ഇസ്‌റാഈലും സന്തോഷിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. തന്നെ പുറത്താക്കിയതിന് പിന്നില്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും അമേരിക്കയെ കുറ്റപ്പെടുത്തി ഇംറാന്‍ പറഞ്ഞു. രാജ്യത്ത് ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും അതുവരെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെതിരെ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----