Connect with us

National

ഇന്ത്യയും ഇസ്റാഈലും കാർഷിക സഹകരണ കരാറുകളിൽ ഒപ്പുവച്ചു

കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇസ്റാഈൽ കൃഷി മന്ത്രി അവി ഡിക്ടറുമാണ് ന്യൂഡൽഹിയിൽ കരാറുകളിൽ ഒപ്പുവെച്ചത്.

Published

|

Last Updated

ന്യൂഡൽഹി | കാർഷിക സഹകരണ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ഇസ്റാഈലും. കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇസ്റാഈൽ കൃഷി മന്ത്രി അവി ഡിക്ടറുമാണ് ന്യൂഡൽഹിയിൽ കാർഷിക മേഖലയിലെ ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെച്ചത്.

ഇന്ത്യയും ഇസ്റാഈലും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായി ചൗഹാൻ പറഞ്ഞു. കൃഷി, ഇന്നൊവേഷൻ, ജലം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും മികച്ച സഹകരണമാണ് പുലർത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുറഞ്ഞ ഭൂമിയുള്ള കർഷകർക്ക് കൃഷി കൂടുതൽ ലാഭകരമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും വർഷങ്ങളിലെ ഭക്ഷ്യ സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള തന്ത്രങ്ങളെക്കുറിച്ച് യോഗത്തിൽ ക്രിയാത്മകമായ ചർച്ചകൾ നടന്നതായി മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വർദ്ധിച്ചുവരുന്ന താപനിലയിലും ഉയർന്ന വിളവ് ഉറപ്പാക്കി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ കഴിയുന്ന വിത്തുകൾ വികസിപ്പിക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.