Connect with us

National

ഇന്ത്യയും ഒമാനും സമഗ്ര വ്യാപാര-നിക്ഷേപ ഉടമ്പടിക്ക്; ബന്ധം ശക്തിപ്പെടുത്തൽ ലക്ഷ്യം

ഒരു വർഷം മുമ്പ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ഇന്ത്യ സന്ദർശിച്ചതിന് ശേഷമാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിക്കായുള്ള (CEPA) ചർച്ചകൾക്ക് പുതിയ ഉണർവ് ലഭിച്ചത്.

Published

|

Last Updated

പ്രധാന മന്ത്രി നരേന്ദ്ര മോദി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിനൊപ്പം - ഫയൽ ചിത്രം

ന്യൂഡൽഹി | ഇന്ത്യയും ഒമാനും ഈ വർഷം ഒരു സമഗ്ര വ്യാപാര-നിക്ഷേപ ഉടമ്പടി ഒപ്പിടാൻ ഒരുങ്ങുന്നു. ഇത് ഇരു രാജ്യങ്ങളുടെയും ചരക്കുകളുടെ തീരുവ കുറയ്ക്കുകയും സാമ്പത്തിക മേഖലയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൊത്തത്തിലുള്ള വ്യാപാരം വർദ്ധിപ്പിക്കുകയും ചെയ്യും. ഒരു വർഷം മുമ്പ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ഇന്ത്യ സന്ദർശിച്ചതിന് ശേഷമാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിക്കായുള്ള (CEPA) ചർച്ചകൾക്ക് പുതിയ ഉണർവ് ലഭിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര-നിക്ഷേപ ബന്ധം ഗണ്യമായി വികസിപ്പിക്കാൻ സാധ്യതയുള്ള ഇന്ത്യയുമായുള്ള ഈ സുപ്രധാന വ്യാപാര ഉടമ്പടി ഈ വർഷം തന്നെ പൂർത്തിയാക്കാനാകുമെന്ന് മസ്കറ്റ് പ്രതീക്ഷിക്കുന്നതായി ഒമാൻ വാണിജ്യ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ-യൂസഫ് പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഒമാന്റെ പ്രധാന വ്യാപാര പങ്കാളികളിൽ ഒരാളായി ഇന്ത്യ വളർന്നു. 2023 ൽ ദക്ഷിണ കൊറിയയ്ക്ക് ശേഷം ഒമാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ നാലാമത്തെ വലിയ വിപണിയായിരുന്നു ഇന്ത്യ. സൗദി അറേബ്യ കഴിഞ്ഞാൽ ഒമാന്റെ എണ്ണ ഇതര കയറ്റുമതിയുടെ മൂന്നാമത്തെ വലിയ വിപണിയുമായിരുന്നു ഇന്ത്യ.

ഇന്ത്യയുമായുള്ള മൊത്തത്തിലുള്ള വ്യാപാര ബന്ധം വികസിപ്പിക്കാൻ ഒമാൻ താൽപ്പര്യപ്പെടുന്നുവെന്നും ഒമാനിൽ ഇന്ത്യൻ നിക്ഷേപകർക്ക് വലിയ താൽപ്പര്യമുണ്ടെന്നും അൽ-യൂസഫ് പറഞ്ഞു.

സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവരെപ്പോലെ ഒമാനും ‘വിഷൻ 2040’ ന് അനുസൃതമായി ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റ് വിവിധ മേഖലകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നു. 2021-2040 കാലഘട്ടത്തിലെ ഒമാന്റെ സാമ്പത്തിക സാമൂഹിക വികസനത്തിനുള്ള ഒരു രൂപരേഖയാണ് ‘വിഷൻ 2040’. 2020 ൽ സുൽത്താൻ ഹൈതം ബിൻ താരിക് ഇത് അംഗീകരിച്ചു. 2021 ജനുവരിയിൽ ഇത് നടപ്പാക്കാൻ തുടങ്ങി.

ഒമാൻ സുൽത്താൻ താരിക് 2023 ഡിസംബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിപുലമായ ചർച്ചകൾ നടത്തി. ചർച്ചകളിൽ, ഇരു നേതാക്കന്മാരും 10 പ്രധാന മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാട് സ്വീകരിച്ചിുരന്നു.

Latest