Connect with us

National

ഇന്ത്യയും സഊദിയും ഹജ്ജ് കരാറില്‍ ഒപ്പ് വെച്ചു

1,75,025 തീര്‍ഥാടകരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി പുണ്യ ഭൂമിയിലെത്തുക.

Published

|

Last Updated

മക്ക | ഇന്ത്യയും സഊദി അറേബ്യയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പ്വെച്ചു. കരാര്‍ പ്രകാരം ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും 1,75,025 തീര്‍ഥാടകരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി പുണ്യ ഭൂമിയിലെത്തുക.

ജിദ്ദയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയുടെ ഇന്ത്യന്‍ പാര്‍ലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും സഊദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍-റബിയയുമാണ് 2025 ലെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഖാന്‍, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

സഊദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് റബിയ്യയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത മന്ത്രി റിജിജു ഊന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും നേതാക്കള്‍ ചര്‍ച്ച ചെയ്തു,

സഊദി സന്ദര്‍ശനത്തോടനുബന്ധിച്ച് മന്ത്രി റിജിജു സഊദിയും ഇന്ത്യയും തമ്മിലുള്ള ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ സഹകരണ സാധ്യതകളെക്കുറിച്ച് സഊദി ലോജിസ്റ്റിക് സര്‍വീസസ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍-ജാസറുമായി കൂടിക്കാഴ്ച നടത്തി.

 

Latest