Connect with us

National

ഇന്ത്യ- അറബ് വാണിജ്യ വ്യവസായ കാര്‍ഷിക കൂട്ടായ്മ നിലവില്‍ വന്നു

രാജ്യസഭാഗം അഡ്വ ഹാരിസ് ബീരാന്‍ എം പി പ്രത്യേക ക്ഷണിതാവായിരിന്നു.

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യന്‍ സമ്പദ്ഘടനക്ക് വലിയ പ്രതീക്ഷയേകിക്കൊണ്ട് ഇന്ത്യ- അറബ് വാണിജ്യ വ്യവസായ കാര്‍ഷിക കൂട്ടായ്മ നിലവില്‍ വന്നു.  രാജ്യസഭാഗം അഡ്വ ഹാരിസ് ബീരാന്‍ എം പി പ്രത്യേക ക്ഷണിതാവായിരിന്നു.

അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഏറെ പഴക്കമുള്ള വ്യാപാര ബന്ധത്തെ
കൂടുതല്‍ പരിപോഷിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനും അംഗ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തികവും വാണിജ്യപരവുമായ ഉയര്‍ച്ച ഉറപ്പുവരുത്തുന്നതിനും പ്രവര്‍ത്തിക്കുന്ന ചേമ്പറില്‍ ഇന്ത്യയെ കൂടാതെ 22അറബ് രാജ്യങ്ങളും വിവിധ മേഖലകളില്‍ നിന്നുള്ള 22 കമ്പനികളും അംഗങ്ങളാണ്.
പ്രധാനമായും വ്യാപാര, വ്യവസായ, വാണിജ്യ കാര്‍ഷിക താത്പര്യങ്ങളിലൂന്നി, ടൂറിസം, ധനകാര്യം, സൗരോര്‍ജ്ജം, പ്രതിരോധം, ശാസ്ത്ര സാങ്കേതിക വിദ്യ, ആരോഗ്യം, ഓയില്‍ ആന്‍ഡ് ഗ്യാസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, പാരമ്പര്യേതര ഊര്‍ജ്ജം, ചെറുകിട വ്യവസായം, സ്റ്റാര്‍ട്ട് അപ്പ്, മാധ്യമ സെക്റ്ററുകളിലൂന്നിയാണ് ചേമ്പര്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്.

ഹാരിസ് ബീരാന്‍ എം പിയെക്കൂടാതെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ജോര്‍ദ്ദാന്‍ അംബാസിഡര്‍ യുസുഫ് അബ്ദല്‍ഗനി, അറബ് ലീഗ് അംബാസ്സിഡര്‍ യൂസുഫ് മുഹമ്മദ് ജമീല്‍, സിറിയന്‍ അംബാസിഡര്‍ ബസ്സാം സൈഫുദ്ധീന്‍ അല്‍കാത്തിബ്, സുഡാന്‍ അംബാസിഡര്‍ ഡോ മുഹമ്മദ് അബ്ദുല്ലാഹ് അലി എല്‍റ്റോം, മോറോക്കന്‍ അംബാസ്സിഡര്‍ മുഹമ്മദ് മാലികി, യെമന്‍ അമ്പസിഡര്‍ അബ്ദുല്‍ മലിക്ക് അബ്ദുല്ല അല്‍ എറിയനി തുടങ്ങി നിരവധി അറബ് നേതാക്കളും പുതുതായി ചുമതലയെറ്റെടുത്ത ഫലസ്തീന്‍ അമ്പസിഡര്‍,അലെയ് മുഹമ്മദ് ഇക്ബാല്‍ എം എല്‍ എ, ഡോ. എ എസ് ബിന്ദ്ര, ഖാലിദ് സഈദ് തുടങ്ങിയവരും ഇന്ത്യ അറബ് ചേമ്പര്‍ ഓഫ് കോമെഴ്സിന്റെ പ്രഥമ യോഗത്തിന് നേതൃത്വം നല്‍കി

 

Latest