Connect with us

International

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനം ഇന്ന്

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും.

Published

|

Last Updated

മുംബൈ| ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനം ഇന്ന്. ഇന്നത്തെ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ നയിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും.

രോഹിതിന്റെ അഭാവത്തില്‍ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്നാവും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ നയിക്കുക. മാര്‍ച്ച് 19ന് വിശാഖപട്ടണത്തും 22ന് ചെന്നൈയിലുമാണ് പരമ്പരയിലെ മറ്റു മത്സരങ്ങള്‍. ഐപിഎലിനു മുന്‍പ് ഇന്ത്യ കളിക്കുന്ന അവസാന രാജ്യാന്തര പരമ്പരയാണ് ഇത്. ഈ മാസം 31നാണ് ഐപിഎല്‍ ആരംഭിക്കുക.

 

 

 

Latest