National
ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യയുടെ വിലക്ക്; ആഗോള വിലയിലുണ്ടായത് വന്‍ വര്‍ധന
453 അമേരിക്കന്‍ ഡോളറാണ് ഒരു ടണ്‍ ഗോതമ്പിന്റെ നിലവിലെ ആഗോള വില. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇത് 422 ഡോളറായിരുന്നു. ടണ്ണിന് 435 യൂറോയാണ് യൂറോപ്യന്‍ വിപണിയില്‍ ഇപ്പോഴത്തെ വില.
ന്യൂഡല്‍ഹി | ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതോടെ ആഗോള തലത്തില്‍ ഗോതമ്പിന്റെ വില വന്‍തോതില്‍ വര്‍ധിച്ചു. 453 അമേരിക്കന്‍ ഡോളറാണ് ഒരു ടണ്‍ ഗോതമ്പിന്റെ നിലവിലെ ആഗോള വില. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇത് 422 ഡോളറായിരുന്നു. ടണ്ണിന് 435 യൂറോയാണ് യൂറോപ്യന്‍ വിപണിയില്‍ ഇപ്പോഴത്തെ വില. യുക്രൈന്‍-റഷ്യ യുദ്ധം ഇരു രാജ്യങ്ങളിലെയും ഉത്പാദനം, കയറ്റുമതി എന്നിവയെ ബാധിച്ചിട്ടുണ്ട്. വള ലഭ്യതയിലുള്ള ക്ഷാമം, ആവശ്യത്തിനുള്ള വിളവെടുപ്പ് ലഭിക്കാതിരുന്നത് എന്നിവയും ആഗോള തലത്തില്‍ ഗോതമ്പ് വില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.
ലോകത്ത് ഗോതമ്പ് ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഇത്തവണ മികച്ച വിളവെടുപ്പാണുണ്ടായത്. ആഗോള വില കണക്കിലെടുത്ത് സ്വകാര്യ കയറ്റുമതി സംരംഭകര്‍ ഗോതമ്പ് വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി വിലക്കിയത്. സാധാരണ കുറഞ്ഞ അളവ് ഗോതമ്പ് മാത്രമാണ് ഇന്ത്യ കയറ്റുമതി ചെയ്യാറുള്ളത്.